Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sri Lankan Coast

ലങ്കൻ തീരത്ത് യുദ്ധക്കപ്പൽ അടുപ്പിക്കാൻ ഇ​​​​​​റാ​​​​​​ൻ സഹായം അഭ്യർഥിച്ചു

കൊ​​​​​​ളം​​​​​​ബോ: ശ്രീ​​​​​​ല​​​​​​ങ്ക​​​​​​ൻ തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്ത​​​​​​ടു​​​​​​ക്കാ​​​​​​ൻ അ​​​​​​നു​​​​​​വാ​​​​​​ദം തേ​​​​​​ടി ഇ​​​​​​റാ​​​​​​ൻ യു​​​​​​ദ്ധ​​​​​​ക്ക​​​​​​പ്പ​​​​​​ൽ. ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ ഉ​​​​​​ചി​​​​​​ത​​​​​​മാ​​​​​​യ തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ടു​​​​​​ക്കു​​​​​​മെ​​​​​​ന്ന് ശ്രീ​​​​​​ല​​​​​​ങ്ക അ​​​​​​റി​​​​​​യി​​​​​​ച്ചു.

ക​​​​​​ഴി​​​​​​ഞ്ഞ ദി​​​​​​വ​​​​​​സം ഇ​​​​​​റാ​​​​​​ന്‍റെ ഐ​​​​​​റി​​​​​​സ് ഡേ​​​​​​ന എ​​​​​​ന്ന യു​​​​​​ദ്ധ​​​​​​ക്ക​​​​​​പ്പ​​​​​​ൽ യു​​​​​​എ​​​​​​സ് ത​​​​​​ക​​​​​​ർ​​​​​​ത്തി​​​​​​രു​​​​​​ന്നു. ഇ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തെ യു​​​​​​ദ്ധ​​​​​​ക്ക​​​​​​പ്പ​​​​​​ൽ ല​​​​​​ങ്ക​​​​​​ൻ തീ​​​​​​ര​​​​​​ത്തേ​​​​​​ക്ക് അ​​​​​​ടു​​​​​​പ്പി​​​​​​ക്കാ​​​​​​ൻ ഇ​​​​​​റാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ക​​​​​​പ്പ​​​​​​ലി​​​​​​ലു​​​​​​ള്ള എ​​​​​​ല്ലാ​​​​​​വ​​​​​​രെ​​​​​​യും ര​​​​​​ക്ഷി​​​​​​ക്കാ​​​​​​നു​​​​​​ള്ള ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ആ​​​​​​ലോ​​​​​​ചി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്ന് മ​​​​​​ന്ത്രി​​​​​​യും സ​​​​​​ർ​​​​​​ക്കാ​​​​​​ർ വ​​​​​​ക്താ​​​​​​വു​​​​​​മാ​​​​​​യ ന​​​​​​ളി​​​​​​ന്ത ജ​​​​​​യ​​​​​​തി​​​​​​സ പ​​​​​​റ​​​​​​ഞ്ഞു. ല​​​​​​ങ്ക​​​​​​ൻ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​​ൽ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​നേ​​​​​​താ​​​​​​വ് സ​​​​​​ജി​​​​​​ത് പ്രേ​​​​​​മ​​​​​​ദാ​​​​​​സ​​​​​​യു​​​​​​ടെ ചോ​​​​​​ദ്യ​​​​​​ത്തി​​​​​​നു മ​​​​​​റു​​​​​​പ​​​​​​ടി​​​​​​യാ​​​​​​യാ​​​​​​ണ് മ​​​​​​ന്ത്രി ഇ​​​​​​ക്കാ​​​​​​ര്യം പ​​​​​​റ​​​​​​ഞ്ഞ​​​​​​ത്. പ്ര​​​​​​ശ്നം പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​ൻ ത​​​​​​ങ്ങ​​​​​​ൾ ഇ​​​​​​ട​​​​​​പെ​​​​​​ടു​​​​​​മെ​​​​​​ന്നും മ​​​​​​ന്ത്രി പ​​​​​​റ​​​​​​ഞ്ഞു. ഇ​​​​​​റാ​​​​​​ന്‍റെ ക​​​​​​പ്പ​​​​​​ൽ ല​​​​​​ങ്ക​​​​​​ൻ സ​​​​​​മു​​​​​​ദ്ര​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യ്ക്കു പു​​​​​​റ​​​​​​ത്ത് അ​​​​​​നു​​​​​​മ​​​​​​തി​​​​​​ക്കാ​​​​​​യി കാ​​​​​​ത്തു​​​​​​കി​​​​​​ട​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും മ​​​​​​ന്ത്രി കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ർ​​​​​​ത്തു.

ക​​​​​​പ്പ​​​​​​ൽ അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​രസ​​​​​​ഹാ​​​​​​യം അ​​​​​​ഭ്യ​​​​​​ർ​​​​​​ഥി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്ന് സ​​​​​​ർ​​​​​​ക്കാ​​​​​​ർ വൃ​​​​​​ത്ത​​​​​​ങ്ങ​​​​​​ൾ അ​​​​​​റി​​​​​​യി​​​​​​ച്ചു. ക​​​​​​പ്പ​​​​​​ലി​​​​​​ൽ നൂ​​​​​​റി​​​​​​ല​​​​​​ധി​​​​​​കം നാ​​​​​​വി​​​​​​ക​​​​​​രു​​​​​​ണ്ട്. യു​​​​​​എ​​​​​​സ് ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ ത​​​​​​ക​​​​​​ർ​​​​​​ന്ന യു​​​​​​ദ്ധ​​​​​​ക്ക​​​​​​പ്പ​​​​​​ലി​​​​​​ലെ 84 നാ​​​​​​വി​​​​​​ക​​​​​​രു​​​​​​ടെ മൃ​​​​​​ത​​​​​​ദേ​​​​​​ഹം ക​​​​​​ണ്ടെ​​​​​​ടു​​​​​​ത്ത​​​​​​താ​​​​​​യി ല​​​​​​ങ്ക അ​​​​​​റി​​​​​​യി​​​​​​ച്ചു.

ക​​​​​​പ്പ​​​​​​ലി​​​​​​ൽ​​​​​​നി​​​​​​ന്നു ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ നാ​​​​​​വി​​​​​​ക​​​​​​ർ ഗാ​​​​​​ലെ​​​​​​യി​​​​​​ലെ ക​​​​​​രാ​​​​​​പി​​​​​​തി​​​​​​യ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ ചി​​​​​​കി​​​​​​ത്സ​​​​​​യി​​​​​​ലാ​​​​​​ണ്. അ​​​​​​വ​​​​​​രു​​​​​​ടെ പ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​ൾ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മ​​​​​​ല്ലെ​​​​​​ന്നാ​​​​​​ണ് അ​​​​​​റി​​​​​​യു​​​​​​ന്ന​​​​​​ത്. വി​​​​​​ശാ​​​​​​ഖ​​​​​​പ​​​​​​ട്ട​​​​​​ണ​​​​​​ത്ത് ന​​​​​​ട​​​​​​ന്ന മി​​​​​​ല​​​​​​ന്‍ 2026 രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര നാ​​​​​​വി​​​​​​കാഭ്യാ​​​​​​സ​​​​​​ത്തി​​​​​​ല്‍ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത​​​​​​ശേ​​​​​​ഷം ഇ​​​​​​റാ​​​​​​നി​​​​​​ലേ​​​​​​ക്കു പോ​​​​​​യ ഐ​​​​​​റി​​​​​​സ് ഡേ​​​​​​ന എ​​​​​​ന്ന ക​​​​​​പ്പ​​​​​​ലാ​​​​​​ണ് ആ​​​​​​ക്ര​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​ത്.

Latest News

Corehub Up